Your Image Description Your Image Description

ദു​ബൈ: ദു​ബൈ​യി​ൽ സ്വ​യം നി​യ​ന്ത്രി​ത എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ ചൊ​വ്വ ഗ്ര​ഹ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​യം നി​യ​ന്ത്രി​ത ചെ​റു ഹെ​ലി​കോ​പ്​​ട​റു​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള ഹെ​ലി​കോ​പ്​​ട​റു​ക​ൾ വൈ​കാ​തെ ദു​ബൈ​യി​ലും എ​ത്തു​​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

യു.​എ.​ഇ അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​സ്​​ട്രി​യ​ൻ ക​മ്പ​നി​യാ​യ ഫ്ലൈ​നൗ ആ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ദു​ബൈ ന​ഗ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചെ​റു യാ​ത്ര ഹെ​ലി​കോ​പ്​​ട​റു​ക​ൾ പ​റ​ത്താ​നാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യം. വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം കാ​ര​ണം വ​ൻ​കി​ട ന​ഗ​ര​ങ്ങ​ളി​ൽ റോ​ഡ്​ ട്രാ​ഫി​ക്​ സു​ഗ​മ​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

സാ​മ്പ​ത്തി​ക​മാ​യും വ​ൻ ന​ഷ്ട​മാ​ണ്​ ഇ​തു​വ​ഴി സം​ഭ​വി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട്​ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളും എ​യ​ർ ടാ​ക്സി സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഇ​തു മു​ന്നി​ൽ ക​ണ്ടാ​ണ്​ ക​മ്പ​നി സ്വ​യം നി​യ​ന്ത്ര​ണ എ​യ​ർ ടാ​ക്​​സി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്.

ഒ​റ്റ, ഇ​ര​ട്ട സീ​റ്റു​ക​ളു​ള്ള ​കോ​പ്​​ട​റു​ക​ളാ​ണ്​ വി​ക​സി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഫ്ലൈ ​ദു​ബൈ സ​ഹ സ്ഥാ​പ​ക​യും സി.​ഇ.​ഒ​യു​മാ​യ ഇ​വോ​ൺ വി​ന്‍റ​ർ പ​റ​ഞ്ഞു. ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​വ​യി​ൽ ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ ഒ​ന്നാ​ണി​തെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. 28 മാ​സ​ത്തി​നു​ള്ളി​ൽ കാ​ർ​ഗോ പ​തി​പ്പി​ന്‍റെ ഉ​ൽ​​പാ​ദ​നം ആ​രം​ഭി​ക്കും. പാ​സ​ഞ്ച​ർ പ​തി​പ്പ്​ അ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *