Your Image Description Your Image Description

ദ് ഗെയിം എൽഎൽസിക്കു കീഴിൽ പ്രവർത്തിക്കുന്ന യുഎഇ ലോട്ടറിക്ക് ലോക ലോട്ടറി അസോസിയേഷൻ അംഗത്വം. യുഎഇ ലോട്ടറിയുടെ വിശ്വാസ്യതയ്ക്കു ലഭിച്ച അംഗീകാരമാണ് ഡബ്ല്യുഎൽഎ അംഗീകാരമെന്ന് ദ് ഗെയിം എൽഎൽസി അറിയിച്ചു.

അസോസിയേഷൻ അംഗീകാരം ലഭിച്ചതോടെ ലോകത്തിലെ 150 സർക്കാർ അംഗീകൃത ലോട്ടറികളുമായും 70 അസോസിയേറ്റഡ് വിതരണക്കാരുമായും സഹകരിച്ചു പ്രവർത്തിക്കാൻ യുഎഇ ലോട്ടറിക്കു കഴിയും. ലോട്ടറിയുടെ വിശ്വാസ്യത സുരക്ഷിതത്വവും ഉറപ്പാക്കാനും മികച്ച ഉത്തരവാദിത്തത്തോടെയുള്ള ലോട്ടറി സേവനം നൽകാനും ഇതുവഴി കമ്പനിക്കു സാധിക്കും. കഴിഞ്ഞ വർഷമാണ് യുഎഇ ലോട്ടറി ആരംഭിച്ചത്. രാജ്യത്തു ഫെഡറൽ ലൈസൻസുള്ള ഏക ലോട്ടറിയും യുഎഇ ലോട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts