ഭരണഘടന വിഷയത്തിൽ രാഹുലിന്റെ പരാമര്‍ശം തള്ളി ശശി തരൂര്‍
Kerala Kerala Mex Kerala mx National Top News
0 min read
257

ഭരണഘടന വിഷയത്തിൽ രാഹുലിന്റെ പരാമര്‍ശം തള്ളി ശശി തരൂര്‍

June 29, 2025
0

ഡൽഹി : ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്നും ആര്‍എസ്എസിന് മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന്റെ പ്രതികരണം…. മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഭരണഘടന വിഷയത്തിലും തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണ്. ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് ആര്‍എസ്എസ് തന്നെയാണ്.

Continue Reading
പാരാലീഗല്‍ വോളന്റിയര്‍ ; അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
0 min read
148

പാരാലീഗല്‍ വോളന്റിയര്‍ ; അപേക്ഷ ക്ഷണിച്ചു

June 29, 2025
0

പത്തനംതിട്ട : നാഷണല്‍ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവന തല്‍പരരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ മൂന്നിന് മുമ്പായി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2220141

Continue Reading
അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
140

അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു

June 29, 2025
0

കോഴിക്കോട് : അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു. ഇന്നലെ വൈകീട്ടോടെ പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയില്‍ കുനിയില്‍ കടവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അത്തോളി ചെത്തില്‍ മീത്തല്‍ സുന്ദരന്‍, അണ്ട്യാംകണ്ടി ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ പോയി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
155

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

June 29, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും.ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും.വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തമാക്കാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേ സമയം, മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു. 13 സ്പിൽവേ ഷട്ടറുകൾ 10 സെന്റി

Continue Reading
ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിൽ കരാർ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
152

ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിൽ കരാർ നിയമനം

June 29, 2025
0

കൊച്ചി : കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയും ഒപ്പം ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം നാൽപ്പത് വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമർപ്പിക്കേണ്ട

Continue Reading
യു.പി. സ്കൂൾ ടീച്ചർ അഭിമുഖം ജൂലൈ 10 മുതൽ
Career Kerala Kerala Mex Kerala mx Top News
0 min read
142

യു.പി. സ്കൂൾ ടീച്ചർ അഭിമുഖം ജൂലൈ 10 മുതൽ

June 29, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേയ്ക്ക് 2024 നവംബര്‍ 30 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 10, 11 (രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ) തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍ രണ്ടാം ഘട്ട അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്കിയിട്ടുണ്ട്.

Continue Reading
കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
141

കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത

June 29, 2025
0

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍

Continue Reading
ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ ; വി.​ഡി. സ​തീ​ശ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
124

ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ ; വി.​ഡി. സ​തീ​ശ​ൻ

June 29, 2025
0

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഡോ. ​ഹാ​രി​സ് തു​റ‍​ന്നു പ​റ​ഞ്ഞ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം… ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വേ​റെ ആ​രോ ആ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത വി​വാ​ദം ആ​യ​പ്പോ​ഴാ​ണ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​ഞ്ഞ​ത്.ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വം അ​ല്ല. സ​ർ​ജ​റി ചെ​യ്‌​താ​ൽ തു​ന്നി കൂ​ട്ടാ​ൻ നൂ​ൽ ഇ​ല്ലാ​ത്ത

Continue Reading
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Kerala Kerala Mex Kerala mx Kozhikode Top News
0 min read
83

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
0

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്തായ യുവതി നേരത്തെ 12 ഗ്രാം എംഡിഎംഎയുമായി പിടിയിലാവുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

Continue Reading
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
88

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

June 29, 2025
0

അമ്പലപ്പുഴ : പൊങ്ങുവള്ളത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫന്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading