കാസർകോട് പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം
Kerala Kerala Mex Kerala mx Top News
0 min read
6

കാസർകോട് പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം

July 19, 2025
0

കാസർകോട് പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം. കർണാടക ബൽഗാം സ്വദേശി ദുർഗപ്പയെ (18) ആണ് കാണാതായത്. പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിക്കെത്തിയ യുവാവ് ബുധനാഴ്ച ഉച്ച ഭക്ഷണം എടുക്കാനായി പോയ ശേഷം തിരികെ എത്തിയില്ലെന്നാണ് പരാതി. പോകുന്ന വഴിയുള്ള ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ അതി തീവ്രമഴയാണ് അനുഭവപ്പെടുന്നത്. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം

Continue Reading
രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു
Kerala Kerala Mex Kerala mx Top News
0 min read
7

രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

July 19, 2025
0

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് ആണ്‌ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.

Continue Reading
കൊച്ചിയിൽ   സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
6

കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

July 19, 2025
0

കൊച്ചി: ആലുവയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പീച്ചി സ്വദേശിനി ഗ്രീഷ്മയെയാണ് ആലുവ സിവിൽ സ്റ്റേഷന് സമീപമുള്ള വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദത്തിൽ ആണെന്ന് ഗ്രീഷ്മ അറിയിച്ചിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ വീട്ടിൽ എത്തിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം

Continue Reading
മന്ത്രി ആർ.ബിന്ദുവിൻ്റെ ഓഫീസിലേക്ക് കെഎസ്‍‍യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala Kerala Mex Kerala mx Top News
0 min read
6

മന്ത്രി ആർ.ബിന്ദുവിൻ്റെ ഓഫീസിലേക്ക് കെഎസ്‍‍യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

July 19, 2025
0

ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര്‍ ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. കനത്ത മഴയില്‍ ഠാണാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മെയിന്‍ റോഡില്‍ എസ്

Continue Reading
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്
Kerala Kerala Mex Kerala mx Top News
0 min read
4

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

July 19, 2025
0

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി

Continue Reading
വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
5

വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു

July 19, 2025
0

ആലപ്പുഴ: വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പേരിൽ വാഹനം വാടകയ്ക്കെടുത്തശേഷം ഉടമയുടെ അറിയിപ്പോ സമ്മതമോയില്ലാതെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് വാഹനങ്ങൾ പ്രതി പണയം വെച്ചതായാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരത്തിൽ വാഹനങ്ങള്‍ പണയം വെച്ച് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.വാഹനങ്ങൾ തിരികെ ലഭിക്കാതെ വന്ന

Continue Reading
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala Kerala Mex Kerala mx Top News
0 min read
3

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

July 19, 2025
0

തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഏറ്റവും പുതിയ വിവരമുള്ളത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും:  വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Top News
1 min read
6

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും: വെള്ളാപ്പള്ളി നടേശൻ

July 19, 2025
0

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകും. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ

Continue Reading
രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി
Kerala Kerala Mex Kerala mx Top News
0 min read
8

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

July 19, 2025
0

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലൊ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
8

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

July 19, 2025
0

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് ആയിരിക്കും. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയിൽ പല ഇടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading