Your Image Description Your Image Description

അ​ബൂ​ദ​ബി: പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ള്‍ സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​തി​നൂ​ത​ന വ്യോ​മ​ഗ​താ​ഗ​ത സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. സ്മാ​ര്‍ട്ട് ആ​ൻ​ഡ്​ ഓ​ട്ടോ​ണ​മ​സ് സി​സ്റ്റം​സും അ​ബൂ​ദ​ബി ഇ​ന്‍വെ​സ്റ്റ്മെ​ന്റ് ഓ​ഫീ​സും ചൈ​നീ​സ് ഡ്രോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഇ​ഹാ​ങ്ങും ഫി​ന്‍ടെ​ക് ഗ്രൂ​പ്പാ​യ മ​ള്‍ട്ടി ലെ​വ​ല്‍ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​യ​ർ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി​യ​ത്.

അ​ബൂ​ദ​ബി​യി​ലെ ചൂ​ട് അ​ട​ക്ക​മു​ള്ള വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​യ​ര്‍ ടാ​ക്സി​ക​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്റെ ഉ​ദ്ദേ​ശ്യ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭാ​വി ഗ​താ​ഗ​ത സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ആ​ഗോ​ള ഹ​ബ്ബാ​യി അ​ബൂ​ദ​ബി​യെ​യും യു.​എ.​ഇ​യെ​യും മാ​റ്റു​ന്ന​തി​ന് ഈ ​സ​ഹ​ക​ര​ണം പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ബൂ​ദ​ബി ഇ​ന്‍വെ​സ്റ്റ്മെ​ന്റ് ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ദ​ര്‍ അ​ല്‍ ഉ​ലാ​മ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *