Your Image Description Your Image Description

പാലക്കാട് : ദേശീയപാതയിൽ കരിമ്പ ജങ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ യാത്രക്കാരായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്.

വാൻഡ്രൈവർ കരുവരുണ്ട് സ്വദേശി സുധീഷ് (40).വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ വേറെ രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. അവർക്ക് നിസാര പരിക്കേറ്റു.

മണ്ണാർക്കാട് നിന്നും വിറക് കയറ്റി പാലക്കാട് പോകുകയായിരുന്ന ലോറിയിലേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *