Your Image Description Your Image Description

ജൂൺ 9 ന് നയൻതാര തന്റെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭർത്താവ് വിഘ്നേഷ് ശിവന് ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് താരം ഈ വിശേഷ ദിനത്തില്‍. വിഘ്നേഷിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും നയന്‍താര പോസ്റ്റ് ചെയ്തു.

2022 ജൂൺ 9 ന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ അഢംബര വേദിയിലായിരുന്ന നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. “ആരാണ് മറ്റൊരാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കാം, നിങ്ങൾക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. ഞങ്ങളെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്. സ്നേഹം എങ്ങനെയായിരിക്കണമെന്ന് നീ എനിക്ക് കാണിച്ചുതന്നു. വാർഷികാശംസകൾ പാര്‍ട്ണര്‍. എപ്പോഴും, എപ്പോഴും, എന്നേക്കും സ്നേഹിക്കുന്നു.” എന്നായിരുന്നു നയന്‍താരയുടെ കുറിപ്പ്.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

Leave a Reply

Your email address will not be published. Required fields are marked *