Your Image Description Your Image Description

ഖത്തർ പ്രവാസികൾക്കും സ്വദേശികൾക്കും ഇനി തങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ–സേവന പോർട്ടൽ അപ്ഡേറ്റ് ചെയ്യാം. മെട്രാഷ് 2 വിൽ അടുത്തിടെയാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തി കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കിയത്.

പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയത് എടുക്കൽ എന്നിങ്ങനെ പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇനി മെട്രാഷിലൂടെ അപ്ഡേറ്റ് ചെയ്യാം. മെട്രാഷിലെ പുതിയ ഫീച്ചർ ഖത്തർ പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

പാസ്പോർട്ട് വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
∙ മെട്രാഷിൽ റസിഡൻസി വിഭാഗത്തിൽ പ്രവേശിച്ച് ചേഞ്ച് ഡേറ്റ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
∙ ചേഞ്ച് പാസ്പോർട്ടിൽ ക്ലിക്ക് ചെയ്യണം. പുതിയ പാസ്പോർട്ടിന്റെ പ്രധാന പേജുകൾ സ്കാൻ ചെയ്ത് അപ്​ലോഡ് ചെയ്യണം. ശരിയായ രീതിയിലാണ് ഇമേജ് അപ്​ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദ്ദിഷ്ട ബോക്സിൽ മുഴുവൻ പാസ്പോർട്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ചു വേണം സ്കാൻ ചെയ്ത് സമർപ്പിക്കാൻ.
∙ പാസ്പോർട്ട് പേജുകൾ വിജയകരമായി അപ്​ലോഡ് ചെയ്ത ശേഷം നിശ്ചിത തുക ഫീസ് അടയ്ക്കണം.
∙ പുതിയ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടുള്ള ഖത്തർ ഐഡി ക്യൂപോസ്റ്റിന്റെ തപാലിൽ അപേക്ഷകന്റെ മേൽവിലാസത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *