Your Image Description Your Image Description

വെള്ളിക്കുളങ്ങര : കോടാലി ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. ഒന്നാം പ്രതി വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം ഇടക്കൂട്ടത്തിൽ വീട്ടിൽ ഷിബിൻ (25), രണ്ടാം പ്രതി മറ്റത്തൂർ ചേലക്കോട്ടുകര തറയിന്മേൽ വീട്ടിൽ പ്രണവ് (22) എന്നിവരെയാണ് പിടിയിലായത്.

മറ്റത്തൂർ ഇഞ്ചക്കുണ്ട് ആയിന്തൂർ വീട്ടിൽ അജിനാസിന്റെ(34) പരാതിയിലാണ് അറസ്റ്റ്. അജിനാസിന്റെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും വ്യാഴാഴ്ച രാത്രി 10.30 മണിക്ക് കോടാലി ബാറിന് മുന്നിൽവെച്ച്‌ പ്രതികൾ ആക്രമിച്ചെന്നായിരുന്നു പരാതി. പരാതിയിൽ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *