Your Image Description Your Image Description

ടൂറിസം മേഖലയിൽ കുതിപ്പ് തുടരാൻ പുതിയ പദ്ധതികളുമായി ഒമാൻ. വിവിധ ഗവർണറേറ്റുകളിലെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി മൂന്ന് കാരാറുകളിൽ ടൂറിസം മന്ത്രി ഒപ്പുവെച്ചു. വാദി ഷാബിനെ വർഷം മുഴുവനും സംയോജിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന സാഹസിക പാർക്കായി ഒരുക്കും.

ഖസബ്, നഖൽ എന്നീ വിലായത്തുകളിൽ രണ്ട് സംയോജിത ടൂറിസം സമുച്ചയങ്ങൾ നടപ്പിലാക്കുന്നതിനും സൂർ വിലായത്തിലെ വാദി ഷാബിന്റെ വികസനത്തിനുമുള്ള പാട്ടകരാറുകളിലുമാണ് പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി ഒപ്പുവെച്ചത്. വാദി ഷാബ് വികസിപ്പിക്കുന്നതിനായി ഒമ്രാൻ ഗ്രൂപ്പുമായാണ് ഒരു കരാർ. താഴ്‌വരയെ വർഷം മുഴുവനും സംയോജിത വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിപ്പ് ലൈൻ ഉൾപ്പടെ സാഹസിക പാർക്കാണ് ഒമ്രാൻ ഇവിടെ ഒരുക്കുക

. മലക്കയറ്റ പാതകൾ, തൂക്കുപാലങ്ങൾ, നടപ്പാതകൾ, കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ മേഖലകൾ, റെസ്റ്റോറന്റുകൾ, എന്നിവ ഇതിലുണ്ടാകും. സംയോജിത ടൂറിസം സമുച്ചയം സ്ഥാപിക്കുന്നതിനുള്ള ഖസബ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ് രണ്ടാമത്തെ കരാർ. 200 ഹോട്ടൽ മുറികളുള്ള ഒരു ഫോർ സ്റ്റാർ ഹോട്ടൽ, ഒമാനികൾക്കും മറ്റ് രാജ്യക്കാർക്കും ഉടമസ്ഥതയിൽ ലഭ്യമാകുന്ന 450 റസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, പൈതൃക സ്വഭാവമുള്ള മാർക്കറ്റ്, റസ്റ്റോറന്റുകൾ, വിനോദ, സേവന സൗകര്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *