Your Image Description Your Image Description

ഗ്ലോബൽ ടുബാക്കോ അറ്റ്ലസിന്റെ കണക്കനുസരിച്ച് യുഎഇയിൽ പുകവലിക്കാരുടെ എണ്ണത്തിൽ 11.9% വർധന. 10 മുതൽ 14 വയസ്സുവരെ ഉള്ളവർക്കിടയിൽ പുകവലി വർധിച്ചത് 7.1%. പുകവലി മൂലം സ്ത്രീകൾ ഉൾപ്പെടെ വർഷത്തിൽ 1,693 പേർ മരിക്കുന്നുവെന്നാണു കണക്ക്. 2022ലെ കണക്കു പ്രകാരം 15 വയസ്സിനു മുകളിലുള്ള 9.88 ലക്ഷത്തിലധികം പുകവലിക്കാർ യുഎഇയിലുണ്ട്.

വ്യാജ സിഗരറ്റുകൾ വിലക്കുറവിൽ ലഭ്യമാകുന്നതാണ് പുകവലി വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. നിയമാനുസൃതം വിൽക്കുന്ന സിഗരറ്റുകളെക്കാൾ പകുതി വിലയ്ക്കാണു ഇവ വിൽക്കുന്നത്. യുഎഇ ഡിജിറ്റൽ സ്റ്റിക്കറുകൾ ഉള്ളവയാണു നിയമാനുസൃതം വിൽക്കാനാകുക. ഇലക്ട്രോണിക് സിഗരറ്റുകളും നിലവിൽ വിപണിയിലുണ്ട്. കൂടിയ അളവിൽ നിക്കോട്ടിനുള്ള സിഗരറ്റുകൾ ജനങ്ങളെ അതിവേഗത്തിൽ പുകവലിക്ക് അടിമകളാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *