Your Image Description Your Image Description

ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് (ഡിടിഎസ്) ഇല്ലാത്ത ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്‌സൈസ് ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് ഒമാനിൽ വിലക്ക് വരുന്നു. എക്‌സൈസ് നികുതി നടത്തിപ്പിൽ സുതാര്യതയും നിയമപാലനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിടിഎസ് നടപ്പാക്കൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം, മധുര പാനീയങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

പുതിയ നിയമങ്ങൾ ഇറക്കുമതിക്കാർ അവരുടെ ഉൽപന്നങ്ങളിൽ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. 2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റുകൾ, കാർബണേറ്റഡ്, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ചില ഉൽപന്നങ്ങളിൽ 50 മുതൽ 100 ശതമാനം വരെ എക്സൈസ് നികുതി ചുമത്താൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *