Your Image Description Your Image Description

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്.

2010ൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്.

കേരളത്തിലെ പല ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു മണികണ്ഠൻ നായർ. എന്നാൽ വീട്ടുകാരുമായും സഹോദരിയുമായും ഇയാൾ ഫോണിലൂടെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *