Your Image Description Your Image Description

പിക്കപ്പ് ട്രക്കിനു പിന്നിലിടിച്ച് ഫുഡ് ഡെലിവറി ബൈക്ക് ഓടിച്ചിരുന്ന പ്രവാസി ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. ദമാം – കോബാർ ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ബെംഗളൂരു സ്വദേശിയായ ഫർഹാൻ ബാഷ (25) ആണ് മരിച്ചത്. ഹംഗർസ്റ്റേഷൻ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായ യുവാവ് ബൈക്കിൽ  ഭക്ഷണം എത്തിച്ചു നൽകാനുള്ള യാത്രക്കിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന പാക്കിസ്ഥാനി പൗരൻ ഓടിച്ചിരുന്ന പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരപരുക്കേറ്റ യുവാവിനെ ആംബുലൻസിൽ  റാക്ക മുവാസത്ത് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും നിലവഷളായി മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനായ യുവാവ് മൂന്ന് മാസങ്ങൾക്ക് മുൻപാണ് പുതിയതായി  ഹംഗർ സ്റ്റേഷൻ  ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി മാറികയറിയത്.

Leave a Reply

Your email address will not be published. Required fields are marked *