Your Image Description Your Image Description

ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ 1,500ലേ​റെ പേ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ യു.​എ.​ഇ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്. ഈ ​വ​ര്‍ഷം 1,685 തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​ന്​ ശേ​ഷ​മാ​ണ് മ​റ്റൊ​രു റി​ക്രൂ​ട്ട്‌​മെ​ന്റി​ന് കൂ​ടി ഒ​രു​ങ്ങു​ന്ന​തെ​ന്ന് എ​യ​ര്‍വേ​സ് ഉ​ദ്യോ​ഗ​സ്ഥ ഡോ. ​നാ​ദി​യ ബ​സ്ത​കി അ​റി​യി​ച്ചു. പൈ​ല​റ്റ്, കാ​ബി​ന്‍ ക്രൂ, ​എ​ന്‍ജി​നീ​യ​ർ​മാ​ർ മു​ത​ലാ​യ പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം.

നി​ല​വി​ല്‍ 12,000ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ഇ​ത്തി​ഹാ​ദി​നു​ള്ള​ത്. 2030ഓ​ടെ ക​മ്പ​നി​യു​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കി വ​ര്‍ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ല്‍ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും ഇ​ര​ട്ടി​യാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷം മാ​ത്രം 16 പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ത്തി​ഹാ​ദ് സ​ര്‍വി​സ് തു​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *