Your Image Description Your Image Description

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ മ​റു​പ​ടി​യാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ​യു​ള്ള ഇ​ന്ത്യ​ൻ നി​ല​പാ​ട് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​നു​ള്ള പ്ര​തി​നി​ധി സം​ഘം ബ​ഹ്റൈ​നി​ലെ​ത്തി. ബി.​ജെ.​പി എം.​പി ബൈ​ജ​യ​ന്ത് പാ​ണ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് സ്വീ​ക​രി​ച്ചു.

നി​ഷി​കാ​ന്ത് ദു​ബെ (ബി.​ജെ.​പി), ഫാ​ങ്‌​നോ​ൺ കൊ​ന്യാ​ക് എം.​പി (ബി.​ജെ.​പി), രേ​ഖ ശ​ർ​മ എം.​പി (ബി.​ജെ.​പി), അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എം.​പി (എ.​ഐ.​എം.​ഐ.​എം), സ​ത്നാം സി​ങ്​ സ​ന്ധു എം.​പി, മു​ൻ മ​ന്ത്രി​യും മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​ൻ ഹ​ർ​ഷ് ശ്രിം​ഗ​ള എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ. ബ​ഹ്റൈ​നി​ലെ രാ​ഷ്​​ട്രീ​യ, ഉ​ദ്യോ​ഗ​സ്​​ഥ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്തും. എ​ല്ലാ രീ​തി​യി​ലു​മു​ള്ള ഭീ​ക​ര​ത​ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത ശ​ക്ത​മാ​യ സ​ന്ദേ​ശം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *