Your Image Description Your Image Description

തൊഴിൽ നിയമം ലംഘിച്ചതിന് ഒമാനിൽ നിന്ന് ഈ വർഷം നാടുകടത്തിയത് 7,615 പേരെ. ആകെ അറസ്റ്റിലായത് 12,000 ത്തിലധികം പേരാണ്. രാജ്യത്തുടനീളം തൊഴിൽ നിയമം നടപ്പാക്കിയതിനെ തുടർന്നാണ്‌ നടപടി. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷനുമായി സഹകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.

പൊതു സുരക്ഷയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് നടപടികൾ. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ 2025 ജനുവരി മുതൽ മെയ് വരെയായാണ് 12,319 തൊഴിൽ നിയമലംഘകരെ പിടികൂടിയത്. 7,615 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *