Your Image Description Your Image Description

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് സമരത്തിൽനിന്ന്‌ യൂണിയനുകൾ പിൻമാറിയത്.

മന്ത്രിമാരായ വി. ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്.

പണിമുടക്കിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാൻ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിനു പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *