Your Image Description Your Image Description

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ രംഗത്ത്. തന്റെ ഭാഗത്തുനിന്നുണ്ടായത് ‘ഭാഷാപരമായ പിശകാ’ണെന്നാണ് ഷായുടെ ന്യായീകരണം. ഏതെങ്കിലും മതവിഭാഗത്തെ മനഃപൂര്‍വം അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ഇന്ത്യന്‍ സേനയോടും സഹോദരി കോണല്‍ സോഫിയയോടും രാജ്യത്തെ എല്ലാ ജനങ്ങളോടും ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായി വീഡിയോ സന്ദേശത്തില്‍ ഷാ പറഞ്ഞു. കേണല്‍ സോഫിയയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അന്വേഷണം നേരിടുകയാണ് മന്ത്രി.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പഹല്‍ഗാമിലുണ്ടായ നീചമായ കൂട്ടക്കൊലപാതകത്തില്‍ താന്‍ ഏറെ ദുഃഖത്തിലും മാനസികപ്രയാസത്തിലുമായിരുന്നുവെന്നും രാജ്യത്തോട് തനിക്കെപ്പോഴും അളവറ്റ സ്‌നേഹവും സൈന്യത്തോട് ബഹുമാനവുമുണ്ടെന്നും 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. സമുദായത്തേയും മതത്തേയും ജനങ്ങളേയും തന്റെ വാക്കുകള്‍ വ്രണപ്പെടുത്തിയതായും താനൊരിക്കല്‍ കൂടി ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായും ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *