Your Image Description Your Image Description

യുഎഇയിൽ നിന്ന് ഇത്തവണ 6,228 തീർഥാടകർ ഹജ് നിർവഹിക്കും. 87കാരിയായ ഉമ്മുഹനയാണ് സംഘത്തിലെ പ്രായം കൂടിയ തീർഥാടക.തീർഥാടകർക്കു മാർഗനിർദേശം നൽകാൻ അബുദാബി അൽബത്തീനിലെ എനർജി ഹബ്ബിൽ നടത്തിയ എമിറേറ്റ്സ് പിൽഗ്രിംസ് ഫോറത്തിലും ഉമ്മുഹന പങ്കെടുത്തിരുന്നു. പ്രായക്കൂടുതൽ കാരണം ഹജ് അപേക്ഷ തിരസ്കരിക്കുമോ എന്ന ഭയമായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം അ​ന​ധി​കൃ​ത​മാ​യി ഹ​ജ്ജ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന മ​ക്ക​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​രു​ന്നു. നി​യ​മം ലം​ഘി​ച്ച്​ ആ​ളു​ക​ളെ മ​ക്ക​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ‘നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത ഹ​ജ്ജ്’ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ന​ട​പ​ടി. ഹ​ജ്ജ് പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *