Your Image Description Your Image Description

ബഹ്റൈനിൽ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളി​ൽ പി​ടി​യി​ലാ​യ 167 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി മേ​യ് 11 മു​ത​ൽ 17 വ​രെ ന​ട​ത്തി​യ 1337 പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളി​ൽ നി​യ​മ​ലം​ഘ​ക​രാ​യ 14 തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.മു​ന്നേ പി​ടി​യി​ലാ​യ​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

ബ​ഹ്റൈ​നി​ലെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി നി​യ​മം, താ​മ​സ നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ണ്ടെ​ത്തി​യ ലം​ഘ​ന​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും വി​വി​ധ ക​ട​ക​ളി​ൽ 1324 സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ളും, ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ 7, മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ 2, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ 2, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ 2 എ​ന്നി​ങ്ങ​നെ 13 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *