Your Image Description Your Image Description

ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം നടന്നത്.

വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.പാ​ത്ര​ത്തി​ൽ ക​റി​ക​ളു​ടെ അ​ള​വ് കു​റ​വാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ്ര​തി​ശ്രു​ത വ​ര​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *