Your Image Description Your Image Description

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം. നിരവധി പേർക്ക് പരുക്കേൽക്കുകയും 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നതുമായാണ് വിവരം. സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു.

നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നുവീണു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *