Your Image Description Your Image Description

ഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഫോൺ സംഭാഷണത്തിലൂടെ നടന്നത്.

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്‌സിലൂടെ ഫോൺ സംഭാഷണത്തിൻ്റെ വിവരം പങ്കുവെച്ചത്. പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *