Your Image Description Your Image Description

ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണിയിലൂടെ പോകുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ, വാഹനവുമായി ബന്ധപ്പെട്ട സംശയനിവാരണവും സേവനത്തിനുവുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റാള്‍ ഇവിടെ സജീവമാണ്. വാഹനങ്ങൾക്ക് പിഴ നിലനിൽക്കുന്നുണ്ടോയെന്ന് സ്റ്റാളിൽ ചെക്ക് ചെയാം. ഇ- ചെല്ലാന്‍ പോലെയുള്ള പിഴ ഓൺലൈനായി അടയ്ക്കുന്നതിനുള്ള നിർദ്ദേശവും നൽകുന്നുണ്ട്. സന്ദർശകർക്കായി സൈക്കിൾ സ്ലോ റേസ്, സെൽഫി കോൺടെസ്റ്റ്, റോഡ് സേഫ്റ്റി നിയമങ്ങളെ കുറിച്ചുള്ള ക്വിസ്

എന്നിങ്ങനെ മത്സരങ്ങളുമുണ്ട്. വിജയികള്‍ക്ക് ഹെല്‍മെറ്റാണ് സമ്മാനമായി നൽകുന്നത്. റോഡ് നിയമ ലംഘനം, അമിത വേഗം എന്നിവമൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറച്ച് ഉദ്യേഗസ്ഥർ വിശദീകരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *