Your Image Description Your Image Description

വസ്ത്രങ്ങൾ നെയ്യുന്നത് നേരിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എന്റെ കേരളം പ്രദർശന വിപണനമേളയിൽ വരൂ… നൂൽ നൂൽക്കുന്നത് മുതൽ വസ്ത്രങ്ങൾ നെയ്യുന്നതു വരെ കാണാം..

ഖാദി വസ്ത്രങ്ങൾ വമ്പൻ ഡിസ്കൗണ്ടുകളിലാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വിപണനം നടത്തുന്നത്. ഷട്ടുകൾ, മുണ്ടുകൾ, സാരികൾ എന്നിവ 30% വിലക്കുറവിൽ ഇവിടെ ലഭിക്കും. കൂടാതെ സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിലും തുണിത്തരങ്ങൾ വാങ്ങാം.

ആലപ്പുഴക്കാർക്ക് പരിചിതമല്ലാത്ത കൈത്തറി മേഖലയിലെ നൂൽ നൂൽകുന്നതും
തറിയിൽ തുണി നെയ്യുന്നതും നേരിട്ട് കാണാൻ നിരവധി പേരാണ് സ്റ്റാളിൽ ദിവസവും എത്തുന്നത്.

10,000 വിലയുള്ള പട്ടുസാരികൾ മുതൽ ആയിരം രൂപ വിലയുള്ള കോട്ടൻസാരികൾ വരെ പലനിറത്തിലും ഡിസൈനുകളിലും ലഭ്യമാണ്. വസ്ത്രങ്ങൾക്ക് പുറമേ ചെറുകിട വ്യവസായത്തിലൂടെ ഉത്പാദിപ്പിക്കുന്ന നല്ലെണ്ണ, ചന്ദനത്തിരി, സോപ്പ് തുടങ്ങിയ സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *