Your Image Description Your Image Description

ഇന്ത്യക്കും പാകിസ്​താനുമിടയിൽ രൂക്ഷമായ സംഘർഷം ലഘൂകരിക്കാൻ ശ്രമങ്ങൾ തുടർന്ന്​ സൗദി അറേബ്യ. ഈ ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കർ, പാകിസ്​താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.

മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള സൗദിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കൂടാതെ ഇരുസൗഹൃദ രാജ്യങ്ങളുമായി അടുത്തതും സന്തുലിതവുമായ ബന്ധവും അദ്ദേഹം ​സംഭാഷണത്തിനിടെ വ്യക്തമാക്കി.

സൗദി നേതൃത്വത്തി​ന്‍റെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ മെയ് എട്ട്​, ഒമ്പത്​ തീയതികളിൽ ഇന്ത്യയും പാകിസ്​താനും സന്ദർശിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങൾ ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്​.

Leave a Reply

Your email address will not be published. Required fields are marked *