Your Image Description Your Image Description

റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന മധ്യപൂർവദേശത്തെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമായിരിക്കും ഇത്.

ത്വരിതഗതിയിലുള്ള വളർച്ചയും വിമാനയാത്രാ ആവശ്യങ്ങൾ വർധിച്ചുവരുന്നതും കണക്കിലെടുത്ത് എയർ കണ്ടീഷനിങ്ങ് സംവിധാനങ്ങൾക്കിടയിലെ ഊർജ ചെലവുകൾ കുറയ്ക്കുന്നതിനാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം. ഡൈനായസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും ഗുണകരമാകും. കൂടാതെ വൈദ്യുതിയിലും പണച്ചെലവിലും ലാഭം ഉണ്ടാക്കാൻ സഹായിക്കും. ഇതിന് വിപുലമായ വ്യാവസായിക സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *