Your Image Description Your Image Description

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റാബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പ എന്ന ഖ്യാതി ഇതോടെ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കന്‍ പോപ്പായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോള്‍ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ പോപ്പാണ് ഇദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഇദ്ദേഹം ഉടന്‍ തന്നെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്ക് എത്തിച്ചേരും.

ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാളാണ് പ്രവോസ്റ്റ്. നയതന്ത്ര, അന്താരാഷ്ട്ര വിഷയങ്ങളില്‍ അഗ്രഗണ്യനാണ്. മിഷണറി ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം തെക്കേ അമേരിക്കയിലാണ് ചെലവഴിച്ചത്. ബിഷപ്പ് നിയമനങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ചുമതലയിലേക്ക് അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് എത്തിച്ചത്. പെറുവിലായിരുന്നു റോബര്‍ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് വൈദിക വൃത്തി ആരംഭിച്ചത്. ഇവിടെ തന്നെ ചിക്ലായോയില്‍ ബിഷപ്പായി. 2023 വരെ അവിടെ തുടര്‍ന്ന ശേഷമാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *