Your Image Description Your Image Description

ലാഹോര്‍: തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങി. ലാഹോറിലാണ് ജനങ്ങള്‍ ഇമ്രാന്‍ ഖാന്റ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പാകിസ്ഥാനില്‍ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെയാണിത്. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈല്‍ വര്‍ഷിക്കുന്നതിനിടെയാണ് പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്റെ മോചനം ആവശ്യപ്പെടുന്നത്.

ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘര്‍ഷവും. അഞ്ചിടങ്ങളില്‍ പാക് സൈനികരെ ബലൂച് ആര്‍മി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. യുദ്ധവെറിയനായ പാക് സൈനിക മേധാവി അസീം മുനീറിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാന്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തില്‍ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *