Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു വിമാനത്താവളമുള്‍പ്പെടെ ലക്ഷ്യമാക്കി പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത് സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര-ഗഗ്ഗാല്‍, ഭത്തിണ്ഡ, ഡയ്സാല്‍മര്‍, ജോധ്പുര്‍, ബിക്കാനിര്‍, ബല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ത്ര, ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്തര്‍, കെഷോദ്, കണ്ട്ല, ഭുജ് തുടങ്ങിയ വിമാനത്താവളങ്ങളാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്.

അതേസമയം, പ്രത്യേക സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടുകളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. ഒന്നേകാല്‍ മണിക്കൂര്‍ മുന്‍പ് ചെക്കിന്‍ ക്ലോസ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ സാഹചര്യത്തില്‍ വിമാന കമ്പനികള്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്‍ഡിഗോ എയര്‍ലൈനാണ്. ഇന്‍ഡിഗോ 165 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ‘വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 165-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ മെയ് 10 വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും നിര്‍ത്തിവച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാര്‍ജുകളില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതല്ലെങ്കില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *