Your Image Description Your Image Description

ഡല്‍ഹി: രാജ്യ താല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 

ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *