Your Image Description Your Image Description

ഇന്ന്, മമ്മൂട്ടിയുടെ പ്രിയപത്നി സുൽഫത്തിൻ്റെ ജന്മദിനമാണ്. ഈ സന്തോഷകരമായ വേളയിൽ മകൻ ദുൽഖർ സൽമാൻ പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ ആശംസാ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

“ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ,” എന്നാണ് ദുൽഖർ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ഉമ്മയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാ താരങ്ങളും സുൽഫത്തിന് ജന്മദിനാശംസകൾ നേരുന്നുണ്ട്. നടി കല്യാണി പ്രിയദർശൻ്റെ കമൻ്റ് ഏറെ ശ്രദ്ധേയമാണ്. “ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാളാശംസ നേരുന്നു! എൻ്റെ വക ഒരു വലിയ ആലിംഗനം ഉമ്മയ്ക്ക് നൽകണം,” എന്നാണ് കല്യാണി കമൻ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *