Your Image Description Your Image Description

ജാർഖണ്ഡിൽ ആശുപത്രി കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയുടെ ഒരുഭാ​ഗമാണ് തകർന്നുവീണത്. ശനിയാഴ്ച വൈകുന്നേരം 4ഓടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു.

ഇന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. എൻ‌ഡി‌ആർ‌എഫും ജില്ലാ ഭരണകൂടവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *