Your Image Description Your Image Description

ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.വ്യാസചിത്ര യുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അജീഷ് കൃഷ്ണ നായകനായും,റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രമായും എത്തുന്നു.

ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്,അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു.വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.സുധേന്ദുരാജ് ആണ് സംഗീതം.

 

 

Leave a Reply

Your email address will not be published. Required fields are marked *