Your Image Description Your Image Description

അബുദാബിയിലെ ആ​ദ്യ ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​നം സെ​പ്റ്റം​ബ​റി​ല്‍ തു​റ​ക്കും.വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റ് 2025ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മ​റ്റൊ​രു ദൃ​ശ്യ​വി​രു​ന്നു​കൂ​ടി ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​ന​ത്തി​ലൂ​ടെ സ​മ്മാ​നി​ക്കാ​ന്‍ അ​ബൂ​ദ​ബി​ക്ക് ഇ​തി​ലൂ​ടെ​യാ​വും. അ​ല്‍ ഖ​ന​യി​ലെ നാ​ഷ​ന​ല്‍ അ​ക്വേ​റി​യ​ത്തി​നു സ​മീ​പ​മാ​ണ് അ​ബൂ​ദ​ബി ഉ​ദ്യാ​നം തു​റ​ക്കു​ക.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ലേ​റെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​വും ഇ​വി​ടെ​യു​ണ്ടാ​വു​ക. ഏ​ഷ്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും സ​മ്പ​ന്ന​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ര​ണ്ട് മേ​ല്‍ക്കൂ​ര​ക​ള്‍ക്കു കീ​ഴി​ല്‍ പു​ന​സൃ​ഷ്ടി​ച്ചാ​ണ് ചി​ത്ര​ശ​ല​ങ്ങ​ള്‍ക്കാ​യു​ള്ള ഉ​ദ്യാ​നം ത​യ്യാ​റാ​ക്കു​ന്ന​ത്. മു​ത​ല​ക​ള്‍, സ്ലോ​ത്തു​ക​ള്‍, കോ​യി കാ​ര്‍പ്, ബി​യ​ര്‍ക്യാ​റ്റ്(​വെ​രു​ക്), കോ​യി കാ​ര്‍പ് മ​ല്‍സ്യം മു​ത​ലാ​യ​വ​ക്കു​ള്ള ആ​വാ​സ​കേ​ന്ദ്ര​വും ഉ​ദ്യാ​ന​ത്തി​ല്‍ ഒ​രു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *