Your Image Description Your Image Description

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ( 26 ) ആണ് മരണമടഞ്ഞത്. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.

പിതാവ്: മോഹനൻ, മാതാവ്: രമണി. ഇവരുടെ ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം കുവൈത്തിലെ സബാ ആശുപത്രിയിൽ നാളെ രണ്ട് മണിക്ക് പൊതുദർശനത്തിന് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *