Your Image Description Your Image Description

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രീഡി ചിത്രമായ ലൗലി മെയ് 16ന് തിയറ്ററുകളിൽ എത്തും. ഒരു ഈച്ച നായികയായി എത്തുന്നു എന്ന കൗതുകകരമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ ആണ് സംവിധാനം. സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രം കൂടിയാണ് “ലൗലി”.

മെയ്‌ 16ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ ആണ് ലൗലിക്ക് ശബ്ദം പകർന്നിരിക്കുന്നത്. അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ,ബാബു രാജ്, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *