Your Image Description Your Image Description

ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 32-ാമത് പതിപ്പിൽ ഒമാനിൽ നിന്നും 37 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. 2025 ഏപ്രിൽ 28 മുതൽ മെയ് 1 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,800-ലധികം പ്രദർശകർ ഒത്തുചേരും. ഒമാൻ സുൽത്താനേറ്റ് പ്രതിനിധി സംഘത്തെ നയിക്കുന്നത് പൈതൃക, ടൂറിസം മന്ത്രി സലേം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖിയാണ്.

നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പടെ 37 ടൂറിസം, ഹോട്ടൽ കമ്പനികളും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്ന മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഗോള ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാ​ഗമാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തമെന്ന് മന്ത്രി പറഞ്ഞു. പ്രദർശനത്തിലൂടെ കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെയും പങ്കാളികളെയും ആകർഷിക്കാൻ സുൽത്താനേറ്റ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *