Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യ.
പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഉടനുണ്ടാകുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍.

36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചു .അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്ത് നിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി.

പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *