Your Image Description Your Image Description

കോഴിക്കോട്: മേഞ്ഞു നടക്കുന്നതിനിടെ ഇരുപതടി താഴ്ചയുള്ള കിണറിൽ വീണ പശുവിന് രക്ഷകരായി അ​ഗ്നിരക്ഷാ സേന. കോടഞ്ചേരിയിലാണ് മേഞ്ഞു നടക്കുന്നതിനിടെ പശു അബദ്ധത്തില്‍ കിണറില്‍ വീണത്. കോടഞ്ചേരി തെയ്യപ്പാറയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് അപകടത്തിൽ പെട്ടത്. ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറിലാണ് പശു വീണത്.

വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവസ്ഥലത്ത് എത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജിഗേഷ് കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ഷനീബ്, എന്‍ടി അനീഷ്, വൈപി ഷറഫുദ്ദീന്‍, ശ്രീജിന്‍, പിടി ശ്രീജേഷ്, കെ അഭിനേഷ്, പി രാജേന്ദ്രന്‍, പികെ രാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *