Your Image Description Your Image Description

ഇന്നലെ വെള്ളം കുടിക്കാൻ ഇല്ലേ കുളിക്കാൻ ഇല്ലേ എന്ന് പറഞ്ഞ പാകിസ്ഥാനികൾ ഇന്ന് വെള്ളപൊക്കമെന്ന പറഞ്ഞ് കരയുന്നു. ഇതാണ് മോദി എഫ്ഫക്റ്. അടി കൊടുക്കേണ്ടിടത്ത് കൊടുക്കാൻ അറിയുന്ന ഭരണാധികാരികൾ രാജ്യം ഭരിച്ചാൽ ഇങ്ങനെ ആയിരിക്കും. അയ്യോ പാകിസ്താനിലെ ജനങ്ങളുടെ വെള്ളം കുടി മോഡി മുട്ടിച്ച അവർക്ക് കുടിവെള്ളം പോലും ഇല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞ മലയാള മാധ്യമങ്ങൾക്ക് ഇപ്പോൾ സന്ദോഷമായിക്കാണുമല്ലോ അല്ലെ? വെള്ളം തന്നില്ലേൽ യുദ്ധം എന്ന് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഇപ്പോൾ പറയണം ഇനി യുദ്ധം വേണോ വേണ്ടേ എന്ന് ? പെട്ടന്നുള്ള അറ്റാക്ക് ഭയന്ന് പാകിസ്ഥാൻ കുഴിബോംബ് കുഴിച്ചിട്ട് കാത്തിരിക്കുമ്പോഴാണ് വെള്ളം കുടി മുട്ടിച്ചത്, ജലത്തിൻ്റെ കാര്യം ആലോചിച്ചു കാത്തിരിക്കുമ്പോൾ ദാ വെള്ളപൊക്കം. ശത്രുവിന് പലതും കൈകാര്യം ചെയ്യാൻ പോലും അവസരം ലഭിക്കാത്ത നീക്കങ്ങൾ.. എയർപോർട്ടിൽ തീ പിടുത്തം, ഒരുവശത്ത് വെള്ളപൊക്കം, ഒരു വശത്തു വരൾച്ചാ ഭീതി, പെട്രോൾ പമ്പുകളിലും, ATM കൗണ്ടറുകളിലും നീണ്ട ക്യൂ, ഒരു സൈനിക നടപടിയും കൂടാതെ തന്നെ ജനങ്ങളിൽ ഭീതി പടർന്നു, അതായത് പാകിസ്ഥാൻ ഭരണകൂടത്തിനു എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഒട്ടാകെ ജനങ്ങൾ അലയുമ്പോൾ കൂനിന്മേൽ കുരുവെന്ന പോലെ ഇന്ത്യയുമായി ഉള്ള പ്രേശ്നങ്ങൾ. പാക് ഭരണാധികാരികൾ ഇത്തരത്തിലൊരു നീക്കം മോദിയിൽ നിന്ന് രതീക്ഷിച്ചിരുന്നില്ല. വെള്ളം നൽകില്ലെങ്കിൽ ആണവയുദ്ധമുണ്ടാകുമെന്ന പാക്കിസ്ഥാൻ ഭീഷണിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി. സിന്ധു നദിയിലേക്കുള്ള വെള്ളം തടഞ്ഞല്ല ഇന്ത്യയുടെ ആദ്യ തിരിച്ചടി. മറിച്ച് വെള്ളം തുറന്നു വിട്ടാണ് പാക്കിസ്ഥാനെ കുടുക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ നൽകുന്നത് ശക്തമായ സന്ദേശമാണ്. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഇതോടെ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ പാക്കിസ്ഥാൻ ഞെട്ടിവിറച്ചു. മിന്നൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിർദേശം നൽകി. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിർണായക നീക്കമുണ്ടായിരിക്കുന്നത്. കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ”ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ഞങ്ങൾ പാടുപെടുകയാണ്,” പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെൽ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിച്ചു. ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതൽ വെള്ളം തുറന്നുവിടുകയാണ് ഉണ്ടായത്. ഇന്ത്യ മനഃപൂർവ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതെന്ന് പാക് അധീന കശ്മീരിലെ സർക്കാർ ആരോപിച്ചു. മുൻകൂർ അറിയിപ്പ് നൽകാത്തത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവർ പറഞ്ഞു. സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവർത്തന നടപടിക്രമമാണെന്നും റിപ്പോർട്ടുകളുണ്ട്.സിന്ധുനദി ജലകരാറിൽ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാൻ കാർഷികമേഖ തകരുമെന്നാണ് വിലയിരുത്തൽ. പാക് ജിഡിപിയുടെ വലിയൊരു പങ്ക് കാർഷികരംഗത്തിന്റെ സംഭാവനയാണ്. ഭാവിയിൽ നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാൽ പാക്കിസ്ഥാനിലെ കൃഷിയിടങ്ങൾ തളരും. അത് വലിയൊരു തകർച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അത് താങ്ങാൻ പാക്കിസ്ഥാനാകില്ല. അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയർത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാൻ ശ്രമം. വെള്ളം തടയാൻ നിരവധി ദീർഘകാല പദ്ധതികൾ പരിഗണനയിലുണ്ട്. പക്ഷേ ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാൻ കഴിയുന്ന പദ്ധതിക്കാണ് മുൻഗണനയെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഡാം തുറന്നു വിട്ടും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *