Your Image Description Your Image Description

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്. പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തില്‍ താമസിക്കുന്ന എല്ലാ ബംഗ്ലാദേശികള്‍ക്കും പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് ഇത്രയും അനധികൃത വിദേശികളെ പിടികൂടാനായത്. ബംഗ്ലാദേശ് വംശജരായ 890 പേരെ അഹമ്മദാബാദില്‍നിന്നും 134 പേരെ സൂറത്തില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് പോലീസിന്റെ നടപടി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി വികാസ് സഹായ് ഓപ്പറേഷനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ ശൃംഖലകളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, അറസ്റ്റിലായ ബംഗ്ലാദേശികളെ നാടുകടത്തുമെന്നും ഡിജിപി പറഞ്ഞു. അനധികൃതമായി താമസിക്കുന്ന എല്ലാ ബംഗ്ലാദേശികളോടും രണ്ടു ദിവസത്തിനകം പോലീസ് സ്റ്റേഷനുകളില്‍ സ്വമേധയാ കീഴടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ നിന്നും ബംഗ്ലാസുദേശികളെ പിടികൂടിയിരുന്നു , പതിയെപ്പതിയെ കേരളത്തിലും ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യവും, റിക്രൂട്ട്‌മെന്റുമൊക്കെ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങി. മുന്‍ ഡി.ജി.പിമാരും ഇത് ശരിവെയ്ക്കുന്ന അഭിമുഖങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇപ്പോഴുള്ള അധികാരികള്‍ക്കും തീവ്രവാദ സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടാകും എന്നു തന്നെ കരുതാം, പക്ഷെ, അതൊന്നും പുറത്തു പറയാനോ, പരസ്യപ്പെടുത്താനോ കഴിയുന്ന രേഖകളല്ല. കാരണം, അത് രാജ്യത്തിനും, ജനങ്ങള്‍ക്കും ദോഷകരമാകുന്ന വസ്തുതകളായതു കൊണ്ടു തന്നെയാണ്. എന്നാല്‍, കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും കണ്ടെത്തുകയോ, രഹസ്യ വിവരങ്ങളിലൂടെ അറിയുകയോ ചെയ്യുന്ന സാഹചര്യത്തില്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇല്ല എന്നു പറയാനാകില്ല, കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും തീവ്രവാദികളുടെ പിന്തുണയുള്ള ചെറു സംഘങ്ങളുടെ സാന്നിധ്യം ഉണ്ടെന്നു തന്നെയാണ് സൂചനകള്‍. എന്നാല്‍, അവര്‍ സ്ലീപ്പര്‍ സെല്ലുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നമുക്കിടയില്‍ അവരുണ്ട് എന്നുതന്നെ മനസ്സിലാക്കേണ്ടി വരും. കാശമീരിലെ ബൈസരണ്‍ വാലിയില്‍ നടന്ന 28 പേരുടെ കൂട്ടക്കൊലയ്ക്കു കാരണക്കാരായ പാക്ക് തീവ്രവാദികള്‍ക്കൊപ്പം രണ്ട് കശ്മീരി തീവ്രവാദികളുമുണ്ടായിരുന്നു എന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. അതായത്, കാശ്മീരി ജനതയ്‌ക്കൊപ്പം ജനിച്ചു, ജീവിച്ച രണ്ടുപേര്‍ പാക്കിസ്താനു വേണ്ടി ഇന്ത്യന്‍ മണ്ണില്‍ തോക്കേന്തി കൊലപാതകം നടത്തിയിരിക്കുന്നു. പാക്കിസ്താനും അവിടുത്തെ തീവ്രവാദ സംഘടനകളുമാണ് ഇസ്ലാം മതത്തിന്റെ പേരില്‍ ദൈവത്തിനു വേണ്ടി യുദ്ധം പ്രഖ്യാപിച്ച് തീവ്രവാദത്തിനിറങ്ങുന്നത്. അവരാണ് ഇന്ത്യയ്ക്ക് ശല്യമാകുന്നതും. ചൈനയില്‍ നിന്നും ഒരു ഭീകരവാദ പ്രവര്‍ത്തനവും ഉണ്ടാകുന്നില്ല. സമാന രീതിയിലാണ് മറ്റുരാജ്യങ്ങളും. നോക്കൂ, ഇന്ത്യും മറ്റു രാജ്യങ്ങലില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല. അപ്പോള്‍, പാക്കിസ്താന്‍ മാത്രമാണ് ഇത്തരം നീച പ്രവൃത്തികള്‍ക്ക് കുടപിടിക്കുന്നതും, കൂട്ടു നില്‍ക്കുന്നതും. അതുകൊണ്ടാണ് ഇന്ത്യ ഉപരോധവും, നയതന്ത്രബന്ധവും കടുപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *