Your Image Description Your Image Description

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​രം ഇ​ന്ന് റോ​മി​ലെ സെ​ന്‍റ് മേ​രി മേ​ജ​ർ ബ​സി​ലി​ക്ക​യി​ൽ ന​ട​ത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.

പൊ​തു​ദ​ർ​ശ​നം അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കി​ടെ ക​മ​ർ​ലെ​ങ്കോ ക​ര്‍​ദി​നാ​ള്‍ കെ​വി​ൻ ഫാ​രെ​ല​ൻ മൃ​ത​ദേ​ഹ​പേ​ട​കം അ​ട​ച്ചു. പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.

സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *