Your Image Description Your Image Description

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്​. തീ​രു​മാ​നം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കും.

ആ​ദ്യ ഘ​ട്ടം 2026 ഏ​പ്രി​ൽ 22നും ​ര​ണ്ടാം ഘ​ട്ടം 2027 ജ​നു​വ​രി മൂ​ന്നി​നും അ​വ​സാ​ന ഘ​ട്ടം 2028 ജ​നു​വ​രി ര​ണ്ടി​നും ആ​രം​ഭി​ക്കും. ഹോ​ട്ട​ൽ മാ​നേ​ജ​ർ, ഹോ​ട്ട​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, ഹോ​ട്ട​ൽ ക​ൺ​ട്രോ​ൾ മാ​നേ​ജ​ർ, ട്രാ​വ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ, പ്ലാ​നി​ങ്​ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് മാ​നേ​ജ​ർ, ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്റ് സ്‌​പെ​ഷ്യ​ലി​സ്റ്റ്, ടൂ​ർ ഗൈ​ഡ്, ടൂ​ർ ഓ​പ്പ​റേ​റ്റ​ർ, ഹോ​ട്ട​ലു​ട​മ, സൈ​റ്റ് ഗൈ​ഡ്, പ​ർ​ച്ചേ​സി​ങ്​ സ്പെ​ഷ്യ​ലി​സ്റ്റ്, സെ​യി​ൽ​സ് സ്പെ​ഷ്യ​ലി​സ്റ്റ്, ഹോ​ട്ട​ൽ റി​സ​പ്ഷ​നി​സ്റ്റ്​ എ​ന്നി​വ​യ​ട​ക്കം ടൂ​റി​സം മേ​ഖ​ല​യി​ലെ മൊ​ത്തം 41 ത​സ്​​തി​ക​ക​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം സൗ​ദി പൗ​ര​ർ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *