Your Image Description Your Image Description

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ബാ​ഗ് മോഷണംപോയി. വാഷിംഗ്ടണിൽ ഒരു ഭക്ഷണശാലയിൽ വെച്ചാണ് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗ് കള്ളൻ അടിച്ചുമാറ്റിയത്. സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം.വാഷിങ്ടൺ ഡിസിയിലെ ഡൗൺടൗൺ റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അമേരിക്കയുടെ അതിർത്തി സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള ക്രിസ്റ്റി. ഭക്ഷണം കഴിഞ്ഞ് തിരികെ പോകാൻ തുടങ്ങവെയാണ് ബാ​ഗ് നഷ്ടമായ വിവരം ക്രിസ്റ്റി അറിയുന്നത്. ക്രിസ്റ്റി നോമിൻ്റെ ഡ്രൈവിംഗ് ലൈസൻസ്, 3000 ഡോളർ പണം, പാസ്പോർട്ട്, വീടിന്റെ താക്കോൽ, ചെക്കുകൾ, ഡിഎച്ച്എസ് ആക്‌സസ് ബാഡ്ജ്, മേക്കപ്പ് ബാഗ് എന്നിവ ബാഗിലുണ്ടായിരുന്നു എന്നാണ് വിവരം.

സീക്രട് സർവീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് മോഷണം നടന്നത്. അതീവ ജാ​ഗ്രത പുലർത്തുന്ന സുരക്ഷാ ഭടന്മാരുടെ കൺമുന്നിൽ നടന്ന മോഷണം ഏജൻസിക്കും വലിയ നാണക്കേടായി. മാസ്‌ക് ധരിച്ച വെള്ളക്കാരനായ ഒരാൾ ബാഗുമായി റെസ്റ്റോറൻ്റിന് പുറത്ത് പോകുന്നതിൻ്റെ ദൃശ്യങ്ങൾ സീക്രട് സർവീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *