Your Image Description Your Image Description

തമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടക്കും പെൺകുഞ്ഞ് പിറന്നു. നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. നടൻ തന്നെയാണ് സമൂഹ മാധ്യത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്.

‘‘ഞങ്ങൾക്കു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു.’’–വിഷ്ണു വിശാലിന്റെ വാക്കുകൾ.

2021 ഏപ്രിൽ മാസമായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൻ താരം ചേതന്‍ ആനന്ദിനെയായിരുന്നു ജ്വാല മുന്‍പ് വിവാഹം ചെയ്തത്. 2011ൽ ഇരുവരും വേര്‍പിരിഞ്ഞു.

 

View this post on Instagram

 

A post shared by Vishnu Vishal (@thevishnuvishal)

 

Leave a Reply

Your email address will not be published. Required fields are marked *