Your Image Description Your Image Description

കൊല്ലം: കൊല്ലം ന​ഗരത്തിൽ നിന്നും 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 50 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

ലഹരി വസ്തുക്കൾ കടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *