Your Image Description Your Image Description

മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

അതേസമയം അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളില്‍ ക്രീ​മു​ക​ൾ, കാ​പ്സ്യൂ​ളു​ക​ൾ, ഔ​ഷ​ധ ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​വി​ധ ത​രം തേ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ ഉല്‍പ്പന്നങ്ങങ്ങൾ വി​പ​ണ​നം ചെ​യ്തി​രു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന​ ഉല്‍പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജു​ഡീ​ഷ്യ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *