Your Image Description Your Image Description

ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർ അവരുടെ ജോലി നന്നായി ചെയ്തിരുന്നുവെങ്കിൽ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് മകൾ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട്.

രക്തം കട്ടപിടിക്കുന്നതിനുള്ള തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ സുഖം പ്രാപിക്കുന്നതിനിടെ, 2020 നവംബർ 25 ന് 60 വയസ്സുള്ളപ്പോഴാണ് ലോക ഫുട്ബോൾ ഇതിഹാസം മറഡോണ മരിക്കുന്നത്. പതിറ്റാണ്ടുകളായി കൊക്കെയ്ൻ, മദ്യം എന്നീ ലഹരിവസ്തുക്കളുടെ അടിമത്തത്തിനെതിരെ പോരാടിയിരുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം.

ഹൃദയാഘാതവും ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അക്യൂട്ട് പൾമണറി എഡിമയും മൂലമാണ് മറഡോണ മരിച്ചതെന്ന് പിന്നീട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കണ്ടെത്തി.

“അവർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു,” മകൾ ഡാൽമ മറഡോണ സാൻ ഇസിഡ്രോയിലെ ഒരു കോടതിയിൽ പറഞ്ഞു.

അച്ഛനനുഭവിച്ചത് കണ്ണില്ലാത്ത ക്രൂരത..

“അവർ ഞങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ വഞ്ചിച്ചു,” മെഡിക്കൽ സംഘത്തെക്കുറിച്ചും മകൾ കുറ്റം ആരോപിച്ചു.

ഫിസിഷ്യൻ ലിയോപോൾഡോ ലൂക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കുക എന്നതാണ് “ഒരേയൊരു പോംവഴി” എന്നും , അവിടെ അദ്ദേഹത്തിന് വേണ്ട 24 മണിക്കൂർ പരിചരണവും ആംബുലൻസും ഉൾപ്പെടെ ആവശ്യമായതെല്ലാം ലഭിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നതായും 38 കാരിയായ ഡാൽമ മറഡോണ കോടതിയിൽ സാക്ഷ്യപ്പെടുത്തി.

അച്ഛനെ കാണാൻ മരണശേഷം പോയപ്പോൾ അവിടം മുഴുവനും അറപ്പുളവാക്കുന്ന മൂത്രത്തിന്റെയും വിസർജ്യത്തിന്റെയും ഗന്ധമുണ്ടായിരുന്നു എന്നും മകൾ വിവരിച്ചു.

മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അച്ഛനെ കാണാൻ ശ്രമിച്ചെങ്കിലും മറഡോണയുടെ അഭിഭാഷകനും സഹായിയും തന്നെ വീട്ടിലേക്ക് കയറ്റാതെ പ്രവേശനം നിഷേധിച്ചതായും അവർ കോടതി മുമ്പാകെ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *